Thursday, February 26, 2015

കമ്പ്യൂട്ടർ ന്റെ ചരിത്രം - ഒരു എത്തിനോട്ടം

ഇലക്ട്രോണിക്സ്  ശാസ്ത്ര സാങ്കേതിക വിദ്യയുടേം മെക്കാനിക്കൽ ശാസ്ത്ര സാങ്കേതിക വിദ്യയുടേം സമന്വയം ആണ് കമ്പ്യൂട്ടർ ശാസ്ത്ര സാങ്കേതിക വിദ്യ, ഒപ്പം ഒരുപാടു കണക്കു കൂട്ടലുകളും. കമ്പ്യൂട്ടർ ആദ്യമായി നിര്മ്മിച്ചത് കണക്കു കൂട്ടുവാനാണ്, അതു തന്നെ ആയിരുന്നു അന്നെത്തെയും ഇന്നത്തെയും മനുഷ്യന്റെ പ്രാഥമികമായ ആവശ്യം. ആദ്യകാലങ്ങളിൽ കണക്കു കൂട്ടുവാനായി നിർമിച്ച യന്ത്രത്തിന്റെ പേര് abacus എന്നായിരുന്നു. കമ്പ്യൂട്ടർ ന്റെ പിതാവായി അറിയപ്പെടുന്നത് ചാൾസ് ബാബേജ്‌ ആണ്.അദ്ദേഹമാണ് 1837 ൽ ഇന്നത്തെ കമ്പ്യൂട്ടറിന്റെ ആദിമ രൂപമായ analytical engine ലോകത്തിനു വേണ്ടി അവതരിപ്പിച്ചത്. അന്നത്തെ analyical engine നു വളരെ ചെറിയ memory capacity  ഉണ്ടായിരുന്നുള്ളു. അവയുടെ പ്രോസിസ്സിംഗ് സ്പീഡും വളരെ കുറവായിരുന്നു.
Memory  : 1 KB
Clock  Speed  : 10 Hz

കമ്പ്യൂട്ടർ നു മനസ്സിലാകുന്ന ഭാഷ ബൈനറി ഭാഷ ആണ്. ബൈനറി ഭാഷയിൽ രണ്ടു അക്ഷരങ്ങൾ മാത്രമേ ഉള്ളു. 0 വും 1 ഉം . ഈ രണ്ടു അക്ഷരങ്ങളുടെ വിവിധ സമന്വയം, നമ്മൾ കൊടുക്കുന്ന ഓരോ ഉത്തരവുകളും കമ്പ്യൂട്ടർ നെ മനസ്സിലാക്കാൻ വേണ്ടി ശാസ്ത്രജ്ഞന്മാർ കമ്പ്യൂട്ടർ പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് നിർമ്മിച്ചത്. ഇന്നു ലോകത്താകെ എത്ര കമ്പ്യൂട്ടർ പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് ഉണ്ട് എന്ന് ചോദിച്ചാൽ , കുറച്ചു മണിക്കൂറുകൾ തന്നെ വേണ്ടി വരും അവയെ പറ്റി  പ്രതിപാദിക്കാൻ. കമ്പ്യൂട്ടർ പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് കൾ, കമ്പ്യൂട്ടർ ശാസ്ത്ര മേഖലയുടെ ഒരു വലിയ നേട്ടം ആയിരുന്നു. ആ പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് ഉപയോഗിച്ച്, അവർ തന്നെ operating  system  എന്ന ഒരു വലിയ കമ്പ്യൂട്ടർ പ്രോഗ്രാം നിർമിച്ചു. നമ്മൾ പറയുന്ന കാര്യങ്ങൾ കമ്പ്യൂട്ടറിന്റെ യന്ത്രഭാഗങ്ങൾക്ക് മനസ്സിലാകാൻ വേണ്ടി ഉള്ള പ്രോഗ്രാം ആയിരുന്നു operating system.

കമ്പ്യൂട്ടർ ശാസ്ത്ര മേഖലയുടെ വളർച്ച, നിരവധി operating system കളും നിരവധി പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് കളും സാധാരണക്കാരായ ആൾക്കാർക്ക് മനസ്സിലാകത്തക്ക രീതിയിലേക്ക് നയിച്ചു. അത് തന്നെ ആയിരുന്നു ഈ മേഖല ഇത്രയേറെ ജനകീയവൽകരിക്കൻ ഇടയാക്കിയത്. ഇന്ന് ലോകത്തിന്റെ ഗതി നിർണയിക്കുന്നത് തുടങ്ങി, സാധാരണ മനുഷ്യന്റെ  ദൈനംദിന നിത്യോപോയോഗ ആവശ്യങ്ങളായും മാറിയിരിക്കുന്നു കമ്പ്യൂട്ടറും അതിന്റെ വളർച്ചയും . 

No comments:

Post a Comment