IT മേഖലയിലെ വിപ്ലവാത്മകപരവും നൂതനമായ ശാസ്ത്ര സാങ്കേതിക വിവരങ്ങളും താല്പര്യമുള്ള ആൾക്കാരിലേക്ക് എത്തിക്കുക എന്നതിനും ഉപരിയായി IT മേഖലയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും IT കമ്പനികളിലെ നൂതനമായ പദ പ്രയോഗങ്ങളും വിവര സാങ്കേതികതയേയും പരിപോഷിപ്പിക്കുക എന്നതാണ്. അത്തരത്തിൽ ഈ മേഖലയെ കൂടുതലായി ആഴത്തിൽ അറിയുന്നത് വഴി നമ്മുടെ സാധാരണക്കാരായ വിദ്യാർഥികൾ IT മേഖലയിലെ കാണാക്കയങ്ങൾ കണ്ടെത്തി ലോകത്തിന്റെ മുന്നിൽ ഓരോ പുതു വിപ്ലവം സൃഷ്ടിക്കാൻ ഒരു പ്രേരണ ആവട്ടെ എന്നും അഗഹിച്ചു കൊണ്ടും ആശംസിച്ചു കൊണ്ടും ആണ് ഈ ബ്ലോഗ് ആരംഭിക്കുന്നത്. ഈ ബ്ലോഗിനെ കൂടുതൽ ജനകീയവൽക്കരിക്കാൻ വേണ്ടി, പിന്നീട് സ്വതന്ത്രമായ ഒരു പോർട്ടൽ സംവിധാനം തന്നെ തുടങ്ങുന്നതാണ്.
IT മേഖലയിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഏതെങ്കിലും വിദ്യാർത്ഥികൾക്ക് അവരുടെ IT വിഷയങ്ങളിലുള്ള സംശയങ്ങൾ താഴെ പറയുന്ന ഇമെയിലിലോട്ടു അയച്ചാൽ, ആ വിഷയങ്ങൾ എന്റെയോ എന്റെ സുഹൃത്തുക്കളുടെയോ അറിവിലുള്ളതാണേൽ, എത്രയും പെട്ടെന്ന് ആ വിഷയം ബ്ലോഗിലെ പുതിയ പോസ്റ്റ് ആയി മാറുന്നതാണ്. അതിനു സാധിച്ചില്ലേൽ, ആ വിഷയത്തെ കുറിച്ചു കൂടുതൽ അറിയാനുള്ള വിവരങ്ങൾ ഈമെയിലിൽ കൂടി തിരിച്ചു അയക്കുന്നതാണ്.
itmalayalamnotes@gmail.com
ഈ ബ്ലോഗിൽ കൂടുതലായും ജാവ, വെബ് സാങ്കേതിക അറിവുകൾ , മൊബൈൽ പ്രോഗ്രാമ്മിംഗ്, വെബ് സർവീസ് എന്നിവയെ കുറിച്ചാകും കൂടുതലായി പരാമർശിക്കുക. എന്നിരുന്നാൽ തന്നെയും, IT മേഖലയിലെ എതൊരറിവും അവയുടെ വിശ്വസ്തതയുടെ മൂല്യത്തിനനുസരിച്ച് അവതരിപ്പിക്കുന്നതാകും.
ഈ ബ്ലോഗ് ഉപയോഗിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഭാവിയിൽ, ഈ ബ്ലോഗിനെ കൂടുതൽ വളർച്ചയുടെ പടവുകൾ താണ്ടാൻ സഹായിക്കുന്ന എല്ലാവർക്കും കടപ്പാടും അറിയിക്കുന്നു. ഈ ബ്ലോഗിലെ വിവരങ്ങൾ കൂടുതലും ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അറിവുകളും, ഒപ്പം ഇന്റർനെറ്റ് എന്ന മഹാ ശാസ്ത്രജ്ഞന്റെ അനുഭവ കുറിപ്പുകളിൽ നിന്നെടുത്തതും ആയിരിക്കും.

No comments:
Post a Comment