Thursday, February 26, 2015

Operating System

കമ്പ്യൂട്ടർ ശാസ്ത്ര മേഖലയുടെ ഒരു സവിശേഷമായ ഒരു നാഴികക്കല്ലായിരുന്നു Operating System. ഒരു കാലത്തെ ശാസ്‌ത്രകഥാസാഹിത്യം അഥവാ സയൻസ് ഫിക്ഷൻ ആയിരുന്നു Operating System. എന്താണ് ശെരിക്കും പറഞ്ഞാൽ ഈ Operating System, നമുക്ക് നോക്കാം.

മുൻ പോസ്റ്റുകളിൽ പറഞ്ഞത് പോലെ, കമ്പ്യൂട്ടർ നു മനസ്സിലാകുന്ന ഭാഷ 1 ഉം 0 വും ആണ് (ഒന്നും , പൂജ്യവും). പക്ഷെ ലോകം അംഗീകരിച്ച മനുഷ്യരാശിക്ക് അറിയാവുന്ന ഭാഷ ഇംഗ്ലീഷ് ഉം ആണ്. അപ്പോൾ മനുഷ്യന് അറിയാവുന്ന ഭാഷയിൽ നിന്ന്, കമ്പ്യൂട്ടർ നു അറിയാവുന്ന ഭാഷയിലേക്ക് പരിവർത്തനം ചെയ്യുന്ന ഒരു പ്രോഗ്രാം അഥവാ ഒരു കൂട്ടം പ്രോഗ്രാമുകളുടെ സമ്മേളനം ആണ് Operating System.

ആദ്യകാലങ്ങളിൽ കമ്പ്യൂട്ടർ ശാസ്ത്രഞ്ജന്മാർ, പ്രോഗ്രാമ്മുകൾ നിർമ്മിക്കുമ്പോൾ, അവയിൽ പൊതുവായി വന്ന ഭാഗങ്ങളെ കൂട്ടി ചേർത്താണ് operating system ഉണ്ടാക്കിയത്. വീണ്ടും വീണ്ടും ഇത്തരം പ്രവർത്തനങ്ങൾ നിർമ്മിക്കുന്നതിൽ നിന്നും operating system നമ്മളെ സഹായിക്കുന്നു. കമ്പ്യൂട്ടർ ലെ എല്ലാ യന്ത്ര ഭാഗങ്ങളെയും സമന്വയിപ്പിച്ച്, നമ്മൾ കൊടുക്കുന്ന നിർദ്ദേശങ്ങൾ നടത്തി തരുന്നതും operating system ആണ്. സാധാരണ ഉപഭോക്താക്കളെയും പ്രോഗ്രാമ്മിംഗ് അറിയുന്ന ഉപഭോക്താക്കളെയും ഒരുപോലെ കൈകാര്യം ചെയ്യുന്ന രീതിയിലാണ്‌ ഇന്നത്തെ operating system നിര്മ്മിച്ചിരിക്കുന്നത്. operating system, കമ്പ്യൂട്ടർ ന്റെ ഹാർഡ്‌വെയർ വിശ ദാംശങ്ങൾ ഉപഭോക്താക്കളിൽ നിന്നും മറച്ചു വയ്ച്ചു, കമ്പ്യൂട്ടർ ഉപയോഗം കൂടുതൽ ലഹൂകരിക്കുന്നു.
(തുടരും)

കമ്പ്യൂട്ടർ ന്റെ ചരിത്രം - ഒരു എത്തിനോട്ടം

ഇലക്ട്രോണിക്സ്  ശാസ്ത്ര സാങ്കേതിക വിദ്യയുടേം മെക്കാനിക്കൽ ശാസ്ത്ര സാങ്കേതിക വിദ്യയുടേം സമന്വയം ആണ് കമ്പ്യൂട്ടർ ശാസ്ത്ര സാങ്കേതിക വിദ്യ, ഒപ്പം ഒരുപാടു കണക്കു കൂട്ടലുകളും. കമ്പ്യൂട്ടർ ആദ്യമായി നിര്മ്മിച്ചത് കണക്കു കൂട്ടുവാനാണ്, അതു തന്നെ ആയിരുന്നു അന്നെത്തെയും ഇന്നത്തെയും മനുഷ്യന്റെ പ്രാഥമികമായ ആവശ്യം. ആദ്യകാലങ്ങളിൽ കണക്കു കൂട്ടുവാനായി നിർമിച്ച യന്ത്രത്തിന്റെ പേര് abacus എന്നായിരുന്നു. കമ്പ്യൂട്ടർ ന്റെ പിതാവായി അറിയപ്പെടുന്നത് ചാൾസ് ബാബേജ്‌ ആണ്.അദ്ദേഹമാണ് 1837 ൽ ഇന്നത്തെ കമ്പ്യൂട്ടറിന്റെ ആദിമ രൂപമായ analytical engine ലോകത്തിനു വേണ്ടി അവതരിപ്പിച്ചത്. അന്നത്തെ analyical engine നു വളരെ ചെറിയ memory capacity  ഉണ്ടായിരുന്നുള്ളു. അവയുടെ പ്രോസിസ്സിംഗ് സ്പീഡും വളരെ കുറവായിരുന്നു.
Memory  : 1 KB
Clock  Speed  : 10 Hz

കമ്പ്യൂട്ടർ നു മനസ്സിലാകുന്ന ഭാഷ ബൈനറി ഭാഷ ആണ്. ബൈനറി ഭാഷയിൽ രണ്ടു അക്ഷരങ്ങൾ മാത്രമേ ഉള്ളു. 0 വും 1 ഉം . ഈ രണ്ടു അക്ഷരങ്ങളുടെ വിവിധ സമന്വയം, നമ്മൾ കൊടുക്കുന്ന ഓരോ ഉത്തരവുകളും കമ്പ്യൂട്ടർ നെ മനസ്സിലാക്കാൻ വേണ്ടി ശാസ്ത്രജ്ഞന്മാർ കമ്പ്യൂട്ടർ പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് നിർമ്മിച്ചത്. ഇന്നു ലോകത്താകെ എത്ര കമ്പ്യൂട്ടർ പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് ഉണ്ട് എന്ന് ചോദിച്ചാൽ , കുറച്ചു മണിക്കൂറുകൾ തന്നെ വേണ്ടി വരും അവയെ പറ്റി  പ്രതിപാദിക്കാൻ. കമ്പ്യൂട്ടർ പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് കൾ, കമ്പ്യൂട്ടർ ശാസ്ത്ര മേഖലയുടെ ഒരു വലിയ നേട്ടം ആയിരുന്നു. ആ പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് ഉപയോഗിച്ച്, അവർ തന്നെ operating  system  എന്ന ഒരു വലിയ കമ്പ്യൂട്ടർ പ്രോഗ്രാം നിർമിച്ചു. നമ്മൾ പറയുന്ന കാര്യങ്ങൾ കമ്പ്യൂട്ടറിന്റെ യന്ത്രഭാഗങ്ങൾക്ക് മനസ്സിലാകാൻ വേണ്ടി ഉള്ള പ്രോഗ്രാം ആയിരുന്നു operating system.

കമ്പ്യൂട്ടർ ശാസ്ത്ര മേഖലയുടെ വളർച്ച, നിരവധി operating system കളും നിരവധി പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് കളും സാധാരണക്കാരായ ആൾക്കാർക്ക് മനസ്സിലാകത്തക്ക രീതിയിലേക്ക് നയിച്ചു. അത് തന്നെ ആയിരുന്നു ഈ മേഖല ഇത്രയേറെ ജനകീയവൽകരിക്കൻ ഇടയാക്കിയത്. ഇന്ന് ലോകത്തിന്റെ ഗതി നിർണയിക്കുന്നത് തുടങ്ങി, സാധാരണ മനുഷ്യന്റെ  ദൈനംദിന നിത്യോപോയോഗ ആവശ്യങ്ങളായും മാറിയിരിക്കുന്നു കമ്പ്യൂട്ടറും അതിന്റെ വളർച്ചയും . 

ആമുഖം

IT മേഖലയിലെ വിപ്ലവാത്മകപരവും നൂതനമായ ശാസ്ത്ര സാങ്കേതിക വിവരങ്ങളും  താല്പര്യമുള്ള ആൾക്കാരിലേക്ക് എത്തിക്കുക എന്നതിനും ഉപരിയായി IT മേഖലയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും IT കമ്പനികളിലെ നൂതനമായ പദ പ്രയോഗങ്ങളും വിവര സാങ്കേതികതയേയും പരിപോഷിപ്പിക്കുക എന്നതാണ്. അത്തരത്തിൽ ഈ മേഖലയെ കൂടുതലായി ആഴത്തിൽ അറിയുന്നത് വഴി നമ്മുടെ സാധാരണക്കാരായ വിദ്യാർഥികൾ IT മേഖലയിലെ കാണാക്കയങ്ങൾ കണ്ടെത്തി ലോകത്തിന്റെ മുന്നിൽ ഓരോ പുതു വിപ്ലവം സൃഷ്ടിക്കാൻ ഒരു പ്രേരണ ആവട്ടെ എന്നും അഗഹിച്ചു കൊണ്ടും ആശംസിച്ചു കൊണ്ടും ആണ് ഈ ബ്ലോഗ്‌ ആരംഭിക്കുന്നത്. ഈ ബ്ലോഗിനെ കൂടുതൽ ജനകീയവൽക്കരിക്കാൻ വേണ്ടി, പിന്നീട് സ്വതന്ത്രമായ ഒരു പോർട്ടൽ സംവിധാനം തന്നെ തുടങ്ങുന്നതാണ്.

IT മേഖലയിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഏതെങ്കിലും വിദ്യാർത്ഥികൾക്ക് അവരുടെ IT വിഷയങ്ങളിലുള്ള സംശയങ്ങൾ താഴെ പറയുന്ന ഇമെയിലിലോട്ടു അയച്ചാൽ, ആ വിഷയങ്ങൾ എന്റെയോ എന്റെ സുഹൃത്തുക്കളുടെയോ അറിവിലുള്ളതാണേൽ, എത്രയും പെട്ടെന്ന് ആ വിഷയം  ബ്ലോഗിലെ പുതിയ പോസ്റ്റ്‌ ആയി മാറുന്നതാണ്. അതിനു സാധിച്ചില്ലേൽ, ആ വിഷയത്തെ കുറിച്ചു കൂടുതൽ അറിയാനുള്ള വിവരങ്ങൾ ഈമെയിലിൽ കൂടി തിരിച്ചു അയക്കുന്നതാണ്.

itmalayalamnotes@gmail.com

ഈ ബ്ലോഗിൽ കൂടുതലായും ജാവ, വെബ്‌ സാങ്കേതിക അറിവുകൾ , മൊബൈൽ പ്രോഗ്രാമ്മിംഗ്, വെബ്‌ സർവീസ് എന്നിവയെ കുറിച്ചാകും കൂടുതലായി പരാമർശിക്കുക. എന്നിരുന്നാൽ തന്നെയും, IT മേഖലയിലെ എതൊരറിവും അവയുടെ വിശ്വസ്തതയുടെ മൂല്യത്തിനനുസരിച്ച് അവതരിപ്പിക്കുന്നതാകും.

ഈ ബ്ലോഗ്‌ ഉപയോഗിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഭാവിയിൽ, ഈ  ബ്ലോഗിനെ കൂടുതൽ വളർച്ചയുടെ പടവുകൾ താണ്ടാൻ സഹായിക്കുന്ന എല്ലാവർക്കും കടപ്പാടും അറിയിക്കുന്നു. ഈ ബ്ലോഗിലെ വിവരങ്ങൾ കൂടുതലും ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അറിവുകളും, ഒപ്പം ഇന്റർനെറ്റ്‌ എന്ന മഹാ ശാസ്ത്രജ്ഞന്റെ അനുഭവ കുറിപ്പുകളിൽ നിന്നെടുത്തതും  ആയിരിക്കും.