ഒരു കമ്പ്യൂട്ടർ ലെ വിവരങ്ങൾ മറ്റു കമ്പ്യൂട്ടറിന് കൈമാറുവാൻ വേണ്ടിയാണു കമ്പ്യൂട്ടർ നെറ്റ്‌വർക്ക്. കമ്പ്യൂട്ടറുകൾ തമ്മിൽ ഘടിപ്പിക്കുവാൻ വേണ്ടി സ്വിച്ച് ഉപയോഗിക്കുന്നു. ഒരു സ്വിച്ചിൽ ഘടിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകൾ തമ്മിൽ മനസ്സിലാക്കാൻ ഓരോ കമ്പ്യൂട്ടറിനും വ്യക്തിത്വം അഥവാ ഐഡന്റിറ്റി ഉണ്ട്. കമ്പ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറുന്നത് പാക്കറ്റ് ആയിട്ടാണ്. ഈ പാക്കറ്റുകൾ കേബിൾ വഴിയോ വൈർലെസ്സ് വഴിയോ കൈമാറ്റം ചെയ്യാൻ സാധിക്കും.
കമ്പ്യൂട്ടർ നെറ്റ്‌വർക്കിനു ഒരു നിർവചനം പറയുകയാണെങ്കിൽ, ഒരു കൂട്ടം കമ്പ്യൂട്ടറുകൾ അവ തമ്മിൽ അനുബന്ധമായ ഹാർഡ്വെയറുകൾ ഉപയോഗിച്ച് ഒരു വിവരങ്ങൾ കൈമാറ്റം ചെയ്യുവാൻ വേണ്ടി നിർമ്മിക്കുന്ന ഒരു വിനിമയം ആണ്. ഇന്നു ലോകത്തെവിടെയും ആശയവിനിമയം നടത്തുന്നത് കമ്പ്യൂട്ടർ നെറ്റ്‌വർക്ക് വഴിയാണ്. ഏറ്റവും വലിയ ഉദാഹരണം ഇന്റർനെറ്റ് ആണ്. ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ നെറ്റ്‌വർക്കുo ഇന്റർനെറ്റ് ആണ്.
കമ്പ്യൂട്ടർ നെറ്റ്‌വർക്കിനു വേണ്ട അനുബന്ധ ഹാർഡ്വെയറുകൾ എന്തൊക്കെ ആണന്നു നോക്കാം.
ആദ്യം വേണ്ടത് നെറ്റ്‌വർക്ക് കേബിൾ ആണ്. കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ കൈമാറ്റം ചെയ്യുന്നത് ഈ കേബിളുകൾ വഴിയാണ്. ഒപ്ടികൽ ഫൈബർ കേബിൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്.
ഈ കേബിളുകൾ ഉപയോഗിച്ച്, കമ്പ്യൂട്ടറിനെ ഒരു distributor മായി ഘടിപ്പിക്കുന്നു. പല തരത്തിലുള്ള distributor ഉണ്ട്. അതിലൊന്നാണ് router. router ഒരു കേന്ദ്ര ബിന്ദുവായി (central point ) പ്രവര്ത്തിച്ചു, കമ്പ്യൂട്ടറുകളെ ഘടിപ്പിച്ചു വിവര വിനിമയവും കൈമാറ്റവും സാധ്യമാക്കുന്നു. കമ്പ്യൂട്ടറുകൾ router ന്റെ പോർട്ടിൽ ഘടിപ്പിക്കുന്നു. ഒരു കമ്പ്യൂട്ടർ router മായി ഘടിപ്പിക്കുമ്പോൾ, ആ കമ്പ്യൂട്ടറിൽ അത്യാവശ്യമായി വേണ്ടത് ഒരു നെറ്റ്‌വർക്ക് കാർഡ് ആണ്. ഈ കാർഡിനെ നെറ്റ്‌വർക്ക് അഡാപ്റ്റർ എന്നും നെറ്റ്‌വർക്ക് ഇന്റർഫേസ് കാർഡ് എന്നും വിളിക്കാറുണ്ട്. ഇന്ന് ലഭ്യമായ കമ്പ്യൂട്ടറുകൾക്ക് നെറ്റ്‌വർക്ക് കാർഡ് ഉണ്ടായിരിക്കുന്നതാണ്.
കമ്പ്യൂട്ടർ നെറ്റ്‌വർക്കിന്റെ കൂടുതൽ വിശദാംശങ്ങൾ, IOS/OSI പാളികളെ കുറിച്ചും കൂടുതൽ ശാസ്ത്രീയമായി വരുംകാല പോസ്റ്റുകളിൽ പ്രതിപാദിക്കുന്നതാണ്.

No comments:
Post a Comment