Tuesday, March 3, 2015

കമ്പ്യൂട്ടർ നെറ്റ്‌വർക്ക്

ഒരു കമ്പ്യൂട്ടർ ലെ വിവരങ്ങൾ മറ്റു കമ്പ്യൂട്ടറിന് കൈമാറുവാൻ വേണ്ടിയാണു കമ്പ്യൂട്ടർ നെറ്റ്‌വർക്ക്. കമ്പ്യൂട്ടറുകൾ തമ്മിൽ ഘടിപ്പിക്കുവാൻ വേണ്ടി സ്വിച്ച് ഉപയോഗിക്കുന്നു. ഒരു സ്വിച്ചിൽ ഘടിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകൾ തമ്മിൽ മനസ്സിലാക്കാൻ ഓരോ കമ്പ്യൂട്ടറിനും വ്യക്തിത്വം അഥവാ ഐഡന്റിറ്റി ഉണ്ട്. കമ്പ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറുന്നത് പാക്കറ്റ് ആയിട്ടാണ്. ഈ പാക്കറ്റുകൾ കേബിൾ വഴിയോ വൈർലെസ്സ് വഴിയോ കൈമാറ്റം ചെയ്യാൻ സാധിക്കും.

കമ്പ്യൂട്ടർ നെറ്റ്‌വർക്കിനു ഒരു നിർവചനം പറയുകയാണെങ്കിൽ, ഒരു കൂട്ടം കമ്പ്യൂട്ടറുകൾ അവ തമ്മിൽ അനുബന്ധമായ ഹാർഡ്വെയറുകൾ ഉപയോഗിച്ച് ഒരു വിവരങ്ങൾ കൈമാറ്റം ചെയ്യുവാൻ വേണ്ടി നിർമ്മിക്കുന്ന ഒരു വിനിമയം ആണ്. ഇന്നു ലോകത്തെവിടെയും ആശയവിനിമയം നടത്തുന്നത് കമ്പ്യൂട്ടർ നെറ്റ്‌വർക്ക് വഴിയാണ്. ഏറ്റവും വലിയ ഉദാഹരണം ഇന്റർനെറ്റ്‌ ആണ്. ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ നെറ്റ്‌വർക്കുo ഇന്റർനെറ്റ്‌ ആണ്.


കമ്പ്യൂട്ടർ നെറ്റ്‌വർക്കിനു വേണ്ട അനുബന്ധ ഹാർഡ്വെയറുകൾ എന്തൊക്കെ ആണന്നു നോക്കാം.

ആദ്യം വേണ്ടത് നെറ്റ്‌വർക്ക് കേബിൾ ആണ്. കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ കൈമാറ്റം ചെയ്യുന്നത് ഈ കേബിളുകൾ വഴിയാണ്. ഒപ്ടികൽ ഫൈബർ കേബിൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്.

ഈ കേബിളുകൾ ഉപയോഗിച്ച്, കമ്പ്യൂട്ടറിനെ ഒരു distributor മായി ഘടിപ്പിക്കുന്നു. പല തരത്തിലുള്ള distributor ഉണ്ട്. അതിലൊന്നാണ് router. router ഒരു കേന്ദ്ര ബിന്ദുവായി (central point ) പ്രവര്ത്തിച്ചു, കമ്പ്യൂട്ടറുകളെ ഘടിപ്പിച്ചു വിവര വിനിമയവും കൈമാറ്റവും സാധ്യമാക്കുന്നു. കമ്പ്യൂട്ടറുകൾ router ന്റെ പോർട്ടിൽ ഘടിപ്പിക്കുന്നു. ഒരു കമ്പ്യൂട്ടർ router മായി ഘടിപ്പിക്കുമ്പോൾ, ആ കമ്പ്യൂട്ടറിൽ അത്യാവശ്യമായി വേണ്ടത് ഒരു നെറ്റ്‌വർക്ക് കാർഡ്‌ ആണ്. ഈ കാർഡിനെ നെറ്റ്‌വർക്ക് അഡാപ്റ്റർ എന്നും നെറ്റ്‌വർക്ക് ഇന്റർഫേസ് കാർഡ്‌ എന്നും വിളിക്കാറുണ്ട്. ഇന്ന് ലഭ്യമായ കമ്പ്യൂട്ടറുകൾക്ക് നെറ്റ്‌വർക്ക് കാർഡ്‌ ഉണ്ടായിരിക്കുന്നതാണ്.


കമ്പ്യൂട്ടർ നെറ്റ്‌വർക്കിന്റെ കൂടുതൽ വിശദാംശങ്ങൾ, IOS/OSI പാളികളെ കുറിച്ചും കൂടുതൽ ശാസ്ത്രീയമായി വരുംകാല പോസ്റ്റുകളിൽ പ്രതിപാദിക്കുന്നതാണ്.

കമ്പ്യൂട്ടർ ന്റെ ഉൽപത്തിയും ഇന്നത്തെ കമ്പ്യൂട്ടർ ലേക്കുള്ള വളർച്ചയും

ഓരോ കാലഘട്ടത്തിലെ കണ്ടു പിടുത്തങ്ങൾ ശാസ്ത്രശാഹയുടെ വളർച്ച , കമ്പ്യൂട്ടർ നെയും പുതു രീതികളും ഭാവങ്ങളിലും മാറ്റങ്ങൾ വരുത്തി. ആദിമ കമ്പ്യൂട്ടർകൾ, vacuum ട്യൂബ് അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഇവയെ ഒന്നാമത്തെ ജെനെറേഷൻ  എന്ന് പറയുന്നു. 1940 കളുടെ അവസാനവും 1950 കളും ആയിരുന്നു ഈ കണ്ടു പിടുത്തങ്ങൾ കൂടുതൽ നടന്നത്. അന്നത്തെ കമ്പ്യൂട്ടറുകൾ ഭീമാകാരന്മാർ ആയിരുന്നു. അതിനു പ്രധാന കാരണവും vacuum ട്യൂബുകളുടെ വലുപ്പം തന്നെ ആയിരുന്നു.

പിന്നീടു electronics ശാസ്ത്രശാഹയുടെ വളർച്ച transistor കളുടെ കണ്ടുപിടുത്തത്തിൽ എത്തി. അതു പതിയെ കമ്പ്യൂട്ടർ ശാസ്ത്രശാഹയിലും മാറ്റങ്ങൾ വരുത്തി. vacuum ട്യൂബുകളെ പൂർണ്ണമായും മാറ്റി, transistor ഉപയോഗിച്ചു. ഇവയെ രണ്ടാം ജെനെറേഷൻ  എന്ന് പറയുന്നു.1960 കളുടെ ആരംഭത്തിലാണ്‌ ഈ കണ്ടുപിടുത്തങ്ങളും വളർച്ചയും നടന്നത്. രണ്ടാം ജെനെറേഷനിലെ കമ്പ്യൂട്ടർകൾക്ക്, താരതമ്യേനെ വലുപ്പം കുറവായിരുന്നു.

transistor ഇൽ നിന്നും integrated circuit ന്റെ വളർച്ച കമ്പ്യൂട്ടറിലും പ്രതിഫലിച്ചു. 1960 കളുടെ രണ്ടാം പാദത്തിൽ മൂന്നാം ജെനെറേഷൻ  കമ്പ്യൂട്ടറുകൾ നിര്മ്മിക്കപ്പെട്ടു. ഇവയുടെ വലുപ്പം വീണ്ടും കുറഞ്ഞു, ഒപ്പം തന്നെ കൂടുതൽ കൂടുതൽ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കപ്പെടുകയും.

നാലും അഞ്ചും ജെനെറേഷനുകൾ, microprocessor ശാസ്ത്രശാഹയുടെ മറ്റൊരു വളർച്ച ആണ്. ഇന്നത്തെ പുതു കമ്പ്യൂട്ടർ തലമുറ ഈ വളർച്ചയുടെ ഭാഗമാണ്. ഇന്നത്തെ കമ്പ്യൂട്ടർ ന്റെ പ്രവർത്തന സജ്ജതയും, വേഗവും,വലുപ്പവും എല്ലാം ഈ ജെനെറേഷനുകളുടെ സംഭാവന ആണ്.നാലാം ജെനെറേഷൻ   VLSI microprocessor അടിസ്ഥാനപ്പെടുത്തിയും അഞ്ചാം ജെനെറേഷൻ  ULSI microprocessor അടിസ്ഥാനപ്പെടുത്തിയും ആണ്.

Monday, March 2, 2015

കമ്പ്യൂട്ടർ - ഒരു അവലോകനം

കമ്പ്യൂട്ടർ നു പല പല യന്ത്ര ഭാഗങ്ങൾ ഉണ്ട്. അവ ഓരോന്നും ഓരോ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപ കല്പന ചെയ്തതാണ്. കമ്പ്യൂട്ടർ ന്റെ യന്ത്ര ഭാഗങ്ങളെ hardware എന്നും അതിന്റെ പ്രവർത്തന ക്ഷമതക്കു വേണ്ടി  നമ്മൾ എഴുതുന്ന പ്രോഗ്രാമുകൾ അഥവാ പ്രോഗ്രാമുകളുടെ കൂട്ടത്തെ software എന്നും പറയുന്നു.

കമ്പ്യൂട്ടർ ഹാർഡ്‌വെയറുകൾ, പ്രധാനമായും താഴെ പറയുന്ന പ്രവർത്തനങ്ങളാൽ അധിഷ്ടിതമാണ്.
1. Input Unit
2. Output Unit
3. Central Processing Unit

input unit

കമ്പ്യൂട്ടർ ലേക്ക് വിവരങ്ങൾ നൽകാൻ വേണ്ടിയുള്ള യന്ത്രഭാഗങ്ങൾ ആണ്. നമുക്ക് പല തരത്തിലുള്ള input units കാണാൻ സാധിക്കും. താഴെ കൊടുക്കുന്നത് അവയിൽ ചിലത് മാത്രം .

1. Keyboard

കീ ബോർഡ്‌ ആണ് സര്വ്വപ്രിയവും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതുമായ ഇന്പുട്ട് യുണിറ്റ്. കീ ബോർഡ്‌, പരമ്പരാഗതമായ ടൈപ്പ് റൈറ്റർ മാതൃകയിലാണ് കീകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ടൈപ്പ് റൈറ്റർ ലെ കീകളെക്കാൾ അധികമായി functional കീകളും ഉണ്ട്. കീ ബോർഡ്‌ ഉപയോഗിച്ച്, നമുക്ക് കമ്പ്യൂട്ടർ നു ആവശ്യമായ വിവരങ്ങൾ ടൈപ്പ് ചെയ്തു നൽകാനാകും.

2. Mouse

കീ ബോർഡ്‌ നെ പോലെ മൗസ് ഉം സർവ്വസാധാരണമായ ഒരു pointing ഇൻപുട്ട് യുണിറ്റ് ആണ്. കീ ബോർഡ്‌, ടൈപ്പ് ചെയ്യാനാണ് ഉപയോഗിക്കുന്നതെങ്കിൽ മൗസ് ഒരു സ്ഥലം പോയിന്റ്‌ ചെയ്യാൻ വേണ്ടി ആണ് ഉപയോഗിക്കുന്നത്. മൗസിൽ സാധാരണയായി രണ്ടു കീകൾ ആണുള്ളത്.

3. scanner

Scanner കൂടുതലായും ഉപയോഗിക്കുന്നത് പേപ്പർ ഇൽ ഉള്ള വിവരങ്ങൾ കമ്പ്യൂട്ടർ നു ഇന്പുട്ട് ആയി കൊടുക്കുവാനാണ്. ഇത് ഫോട്ടോസ്റ്റാറ്റ് മെഷീൻ പോലെ ആണ് പ്രവർത്തിക്കുന്നത്. Scanner ഉപയോഗിച്ച് , പേപ്പർ ഇൽ ഉള്ള വിവരങ്ങൾ കമ്പ്യൂട്ടർ ന്റെ ഹാർഡ് ഡിസ്ക് ലേക്ക് ഫയൽ ആയി സൂക്ഷിക്കാൻ സാധിക്കും.

output unit

കമ്പ്യൂട്ടർ, നമ്മൾ കൊടുക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് നമ്മളാൽ എഴുതപ്പെട്ട പ്രോഗ്രാമുകൾ കൊണ്ടുള്ള പ്രവർത്തനത്തിനു ശേഷം, ഫലം നമ്മളെ കാണിക്കുവാൻ അല്ലെങ്കിൽ നമ്മളിലെക്കെത്തിക്കുവാൻ വേണ്ടിയുള്ള യന്ത്രങ്ങൾ ആണ്. താഴെ കൊടുക്കുന്നവയാണ് സർവ്വസാധാരണയായി ഉപയോഗിക്കുന്ന ഔട്പുട്ട് യുണിറ്റുകൾ.

1. Monitor

മോണിറ്റർ ന്റെ മറ്റൊരു പേരാണ് Visual Display Unit.ചെറിയ ചെറിയ കുത്തുകൾ കൊണ്ട് മോണിറ്റർ ന്റെ ഡിസ്പ്ലേ നിര്മ്മിച്ചിരിക്കുന്നത്. ആ കുത്തുകളെ പിക്സെൽ എന്ന് പറയുന്നു. ഒരു പ്രതലത്തിലെ കുത്തുകളുടെ എണ്ണം കൂടുന്നത് അനുസരിച്ച്, ചിത്രങ്ങളുടെ വ്യക്തത കൂടുന്നതാണ്.

2. Printer

Printer ഉപയോഗിക്കുന്നത്, കമ്പ്യൂട്ടർ ലെ വിവരങ്ങൾ പേപ്പർ ലേക്ക് അച്ചടിക്കുവാൻ വേണ്ടി ആണ്. പല തരത്തിലുള്ള പ്രിൻറർ ഇന്ന് നിലവിലുണ്ട്.

Central Processing  Unit

നമ്മുടെ തലച്ചോറും ഹൃദയവും എന്ന് പറയുന്നത് പോലെ ആണ് കമ്പ്യൂട്ടർ ന്റെ CPU. വിവിധ യന്ത്ര ഭാഗങ്ങൾ ചേർന്നാണ് CPU പ്രവർത്തിക്കുന്നത്. അതിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ നമുക്ക് താഴെ കാണാം.

1. Processor

പ്രോസ്സസർ ആണ് കമ്പ്യൂട്ടർ ന്റെ തലച്ചോറ്. എല്ലാ പ്രവര്ത്തനങ്ങളും പ്രോസ്സസർ ആണ് ചെയ്യുന്നത്.  നമ്മൾ നിർമ്മിക്കുന്ന പ്രോഗ്രാമ്മുകൾ പ്രോസ്സസർ നു വേണ്ടിയുള്ള നിർദ്ദേശങ്ങൾ ആണ്.

2. Memory

പ്രോസ്സസർ നു പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി എല്ലാ വിവരങ്ങളും സൂക്ഷിച്ചു വയ്ക്കുന്ന ഭാഗമാണ് മെമറി. കമ്പ്യൂട്ടർ നു പ്രധാനമായും രണ്ടു മെമറി ആണുള്ളത്. ഒന്ന്, പ്രോസ്സസർ നു വേണ്ട വിവരങ്ങൾ കൊടുക്കാനും, പ്രവർത്തനങ്ങളുടെ പരിണിത ഫലം സൂക്ഷിക്കുവാനും വേണ്ടി ആണ് . ഈ മെമറി യെ നമ്മൾ, പ്രൈമറി മെമറി അഥവാ RAM എന്ന് പറയുന്നു. അതുപോലെ തന്നെ കമ്പ്യൂട്ടറിൽ സ്ഥിരമായി വിവരങ്ങൾ സൂക്ഷിക്കുവാൻ വേണ്ടി നമ്മൾ ഹാർഡ്ഡിസ്ക് ഉപയോഗിക്കുന്നു. ഇത് കമ്പ്യൂട്ടർ ന്റെ സെക്കന്ററി മെമറി എന്ന് പറയുന്നു.

CPU വിനെ കുറിച്ച് മനസ്സിലാക്കാൻ വേണ്ടി ആണ് മുകളിലെ വിവരങ്ങൾ കൊടുത്തത് . എന്നാൽ CPU വിനെ താഴെ പറയുന്ന ഭാഗങ്ങളായി ആണ് പൊതുവെ അറിയപ്പെടുന്നത്.
1. memory unit അഥവാ storage unit
2. control unit
3. arithmetic and logic unit

ഈ ഓരോ ഭാഗങ്ങളെയും കുറിച്ച് വീണ്ടും വേറെ പോസ്റ്റുകളിൽ വിശദമായി പ്രതിപാദിക്കുന്നതാണ്.